നീലേശ്വരം തേജസ്വനി ഹോസ്പിറ്റലിലെ ആക്രമണ കേസ്സിലെ പ്രതിയെ ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു
കഴിഞ്ഞ മാസം ഓണ ദിവസം രാത്രി മദ്യപിച്ചു ഒരു സംഘം ആൾക്കാർ ഹോസ്പിറ്റലിൽ എത്തി ആക്രമണം നടത്തിയത് ഈ കേസ്സിലെ ഒന്നാം പ്രതി പേരോലിലെ സുകുമാരന്റെ മകൻ സി സുധീഷിനെ നീലേശ്വരം സി ഐ സാബുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ സി സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽബാംഗ്ലൂരുവിൽ വച്ച് അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ അജിത്ത് പള്ളിക്കര, രമേശൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. ഈ കേസിലെ മറ്റ് പ്രതികൾ ആയ നവനീത്, ശരത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിരവധി കേസ്സുകളിൽ പ്രതിയായ സുധീഷിനെ കാപ്പ ചുമത്തി നാട് കടത്തിരുന്നു.
No comments