Breaking News

െരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആധുനീകരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി ആധുനീകരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വിവിധ തലങ്ങളിലുള്ള ഉദ്യാഗസ്ഥര്‍ക്ക് പ്രയോജനപ്പെടുന്ന എ.ഐ ചാറ്റ്‌ബോട്ട്, പോളിംഗ് സ്റ്റേഷന്‍ ലൊക്കേറ്റര്‍ ആപ്പ് എന്നിവ ആരംഭിക്കുന്നതും ജില്ല ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായിട്ടാണ് ഈ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത് 2019 ല്‍ കാസര്‍കോട് ജില്ലയില്‍ കളക്ടറായിരിക്കുമ്പോള്‍ എല്ലാ പോളിംഗ് ബൂത്തുകളുടെ വിവരങ്ങളും ക്യൂ ആര്‍ കോഡില്‍ ലഭ്യമാക്കിയിരുന്നുവെന്നും ജില്ലാതലത്തില്‍ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പടുത്തി ഡെംപ് അച്ചടിച്ചിരു വെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

No comments