ആകാശപാതയ്ക്കായുള്ള ജനകീയ സമരം 192 ആം ദിനം: റിലേ പ്രതിഷേധ ജാഥയുടെ രണ്ടാം ദിനത്തിൽ അണിനിരന്നത് നിരവധി പേർ
നീലേശ്വരം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മൺതിട്ടയ്ക്ക് പകരം ആകാശ പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 192 ദിവസത്തിലെത്തി. ഇന്നലെ ആരംഭിച്ച റിലേ പ്രതിഷേധ ജാഥ രണ്ടാം ദിവസത്തിലേക്ക് കടന്നു. നാടിന്റെ വികസനത്തെയും സുരക്ഷയെയും തകർക്കുന്ന ഈ നിർമ്മാണത്തിൽ പ്രതിഷേധിച്ച് വൈകിട്ട് സമരപ്പന്തലിൽ നിന്നാരംഭിച്ച രണ്ടാം ദിനത്തിലെ ജാഥ കോട്ടപ്പുറത്ത് വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
നഗരത്തെ രണ്ടായി വിഭജിക്കുന്ന ഈ കൂറ്റൻ മൺതിട്ട കോട്ടപ്പുറം ടൂറിസം മേഖലയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് ജാഥയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കോട്ടപ്പുറം ബോട്ട് ഹൗസ് ടെർമിനൽ, മത്സ്യബന്ധന കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന വിനോദസഞ്ചാര-സാമ്പത്തിക മേഖലകളിലേക്കുള്ള ഗതാഗതത്തെ ഈ മൺതിട്ട പൂർണ്ണമായും തടസ്സപ്പെടുത്തും. പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും യാത്ര ദുഷ്കരമാകുന്നതോടെ കോട്ടപ്പുറത്തിന്റെ സാമ്പത്തിക-ടൂറിസം സാധ്യതകൾ പൂർണ്ണമായും തകർന്നടിയുന്ന അവസ്ഥയാണ് ഈ രൂപകല്പന സൃഷ്ടിക്കുന്നത്.
സമരപ്പന്തലിൽ നിന്നാരംഭിച്ച് കോൺവെൻ്റ് ജംഗ്ഷനിൽ സമാപിച്ച ഒന്നാം ദിവസത്തെ പ്രതിഷേധ ജാഥയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളിലും ഈ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കും.
മൺതിട്ട നിർമ്മാണം നിർത്തിവെച്ച് നെടുങ്ങണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കുക എന്ന ആവശ്യം നേടിയെടുക്കും വരെ സമരം കൂടുതൽ ശക്തമായി തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഈ ജീവൻമരണ പോരാട്ടത്തിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും പിന്തുണ വരും ദിവസങ്ങളിലും ഉണ്ടാകണമെന്നും സമരസമിതി അഭ്യർത്ഥിച്ചു.
കോട്ടപ്പുറത്തെ ഓട്ടോ തൊഴിലാളികൾ സമാപന സമ്മേളനത്തിൽ സമരഭടന്മാരെ സ്വീകരിച്ചു.
ജാഥയ്ക്ക് മുതിർന്ന അംഗങ്ങളായ കെ .പി. ജയരാജൻ, എൻ. വിശ്വേശ്വര പ്രഭു, രമേശൻ നായർ, ഹരീന്ദ്രൻ, സി.എം. അശോക് കുമാർ, ഇ.കെ. മജീദ്, മലപ്പിൽ സുകുമാരൻ, പ്രകാശൻ കൊട്ടറ, കെ. സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജനകീയ സമരസമിതി ചെയർമാൻ ടി.സി.വി ശ്രീനാഥ് ശശി, കൺവീനർ ഡി. രാജൻ, ട്രഷറർ മഹമൂദ് കോട്ടായി, അംഗങ്ങളായ പത്മരാജൻ ഐങ്ങോത്ത്, വിജയൻ കൈപ്പാട്ടിൽ, രതീഷ് കൃഷ്ണൻ, കെ.വി. മനോജ്, വിനോദ്, ഹരീഷ് പി.പി., നസീമ, റൂബി, എൻ.സി. വിജയൻ, കൃഷ്ണകുമാർ, രാജീവൻ, അനൂപ്, അശോക് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

No comments