നീലേശ്വരം : നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക, എൽഡിഎഫ് സർക്കാർ 13 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടി പൂർത്തീകരിച്ച് കല്ലിട്ട പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുക, ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്ഘാടനം ചെയ്തു. പി അഖിലേഷ് അധ്യക്ഷനായി. അമൃത സുരേഷ്, എ അഭിജിത്ത്, വി വി ജിതേഷ്, കെ പി നിതീഷ്, എം കെ ധനേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ സനുമോഹൻ സ്വാഗതം പറഞ്ഞു.
ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക ; നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി
Reviewed by News Room
on
8:50 PM
Rating: 5
No comments