പനത്തടി പെരുതടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.എം. രാഘവന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി
പനത്തടി: പെരുതടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.എം. രാഘവന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അധ്യക്ഷത വഹിച്ചു.
പനത്തടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, ബി.ജെ.പി. പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേഷ്, പെരുതടി ശ്രീമഹാദേവ ക്ഷേത്ര സമിതി പ്രസിഡന്റ് ടി.പി. പ്രസന്നൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് തോമസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മധുസൂദനൻ റാണിപുരം, പി.ബി. സുരേഷ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി, പെരുതടി ശ്രീമഹാദേവ ക്ഷേത്ര ഭരണസമിതി, പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം, പെരുതടി കലാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മറാഠി സംരക്ഷണ സമിതി തുടങ്ങിയ വിവിധ സംഘടനകളുടെ ഭാരവാഹിയായി പി.എം. രാഘവൻ പ്രവർത്തിച്ചിട്ടുണ്ട്.
No comments