പനത്തടിയിൽ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 1.718 കിലോ കഞ്ചാവുമായി തൊഴിലുറപ്പുതൊഴിലാളിയായ യുവതി അറസ്റ്റിൽ...
രാജപുരം : വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 1.718 കിലോ കഞ്ചാവുമായി തൊഴിലുറപ്പുതൊഴിലാളിയായ യുവതി അറസ്റ്റിൽ. പനത്തടി പുത്തൂരടുക്കത്തെ പിസി മീനാക്ഷി(47) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് ഇ ഐ ആന്റ് ഐബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പുലർച്ചെ എക്സൈസ് യുവതിയുടെ വീട്ടിലെത്തിയത്. പരിശോധനയിൽ കിടപ്പുമുറിയിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അതേസമയം കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നു എന്നത് വ്യക്തമായിട്ടില്ല. നാട്ടിൽ വിൽപനക്കെത്തിച്ചതാണെന്ന് സംശയിക്കുന്നു. പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റുചെയ്തു. എസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിൽ ഐബി അസിസ്റ്റന്റ് എക്സ് ഇൻസ്പെക്ടർ ഗ്രേഡ് എം വി സുധീന്ദ്രൻ, പ്രിവന്റിവ് ഓഫീസർമാരായ രവിന്ദ്രൻ എംകെ, മുഹമ്മദ് കബീർ ബി എസ്, എസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്വാഡിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സികെവി സുരേഷ്, പ്രിവന്റീവ് ഓഫീസർ എംഎം പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി റീന, സിവിൽ എക്സൈസ് ഓഫീസർമാരായ കെവി അനീഷ്, എ വി പ്രശാന്ത് കുമാർ, പി ശൈലേഷ് കുമാർ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
No comments