Breaking News

ജില്ല പോലീസ് മേധാവിയുടെ ഉന്നതി സന്ദർശനവും പരാതി പരിഹാര അദാലത്തും ചിറ്റാരിക്കാൽ സർക്കാരി ഉന്നതിയിൽ വച്ച് നടന്നു


ചിറ്റാരിക്കാൽ : കാസർകോട് ജില്ല പോലീസ് മേധാവിയുടെ ഉന്നതി സന്ദർശനവും പരാതി പരിഹാര അദാലത്തും ചിറ്റാരിക്കാൽ സർക്കാരി ഉന്നതിയിൽ വച്ച് നടന്നു. ചിറ്റാരിക്കാൽ ജനമൈത്രി പോലീസ് സ്റ്റേഷൻ നേതൃത്വത്തിൽ സർക്കാരി ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി നിതിൻരാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. 

ഈസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി മാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഓഫ് പോലീസ് നളിനാക്ഷൻ സ്വാഗതം പറഞ്ഞു. എസ്.എം.എസ് ഡി.വൈഎസ്പി, ടി. ഉത്തംദാസ്, എസ് സി / എസ് ടി പ്രൊമോട്ടർ മനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചിറ്റാരിക്കാൽ എസ്.എച്ച്.ഒ ശരത് പി. ആർ നന്ദി പറഞ്ഞു.

പരിപാടിയിൽ ജില്ലാ പോലീസ് മേധാവി വിവിധ പരാതികൾ നേരിട്ട് കേട്ട് തുടർ നടപടിക്ക് നിർദ്ദേശിച്ചു.


No comments