നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണം: ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമര ദിനം ആചരിച്ചു
ജനറൽ കൺവീനർ ഡി. രാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനകീയ സമര സമിതി ചെയർമാൻ ടി. സി. വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു.
വിവിധ മതമേലധ്യക്ഷന്മാരും സാമൂഹിക പ്രവർത്തകരും ഈ കൂട്ടായ്മയിൽ പങ്കുചേർന്നു. സ്വാമി ബ്രഹ്മസ്വരൂപാനന്ദപുരി, സി. എസ്. ഐ. ജ്യോതി ചർച്ച് വികാരി റവ. ഫാദർ സുബീഷ് മാത്യു, മന്ദംപുറം പള്ളി ഇമാം യൂസഫ് ഫാളിലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളിൽ സമരത്തിന് ശക്തിപകരുന്നതിന് തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇവർ ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു. വേണ്ടിവന്നാൽ നിരാഹാര സമരത്തിന്റെ ഭാഗമാകാനും തയ്യാറാണെന്ന് അവർ കൂട്ടിച്ചേർത്തു.
കൂടാതെ ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എൻ.കെ. സീമ, നീലേശ്വരം നഗരസഭാ മുൻ കൗൺസിലർ കെ. സൈനുദ്ദീൻ, സമര സമിതി ട്രഷറർ മഹമ്മൂദ് കോട്ടായി, വൈസ് ചെയർമാൻ രമേശൻ നായർ, കൺവീനർ പ്രകാശൻ കൊട്ടറ, സമര സമിതി അംഗങ്ങളായ രാജു രാമൂട്ടി, ജോൺ ഐമെൻ, ഹമീദ് തൃക്കരിപ്പൂർ, എൻ.വി. പ്രഭു, രാജേന്ദ്രൻ കോറോത്ത്, സി.എം. അശോക് കുമാർ, സുമിത നീലേശ്വരം, മധുസൂദനൻ, പത്മരാജൻ ഐങ്ങോത്ത്, വിജയൻ പാലായി, ഹരീഷ് പി.പി., ഗോപാലകൃഷ്ണൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമര സമിതി അംഗം രതീഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
No comments