Breaking News

കായിക താരങ്ങൾക്കു വേണ്ടി വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തി വച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് കാസർകോട് സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്


കാസർകോട്: കായിക താരങ്ങൾക്കു വേണ്ടി വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തി വച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് കാസർകോട് സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് കാസർകോട് വിദ്യാനഗർ, ഉദയഗിരിയിലുള്ള സ്പോർട്സ് കൗൺസിൽ ഓഫീസിലും വിജിലൻസ് പരിശോധന നടക്കുന്നത്.
കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ് ഡിവൈഎസ്പി വി.കെ വിശ്വംഭരൻ നായരുടെ നിർദ്ദേശ പ്രകാരം ഇന്ന് (ബുധൻ) രാവിലെ 10.30 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഉച്ച കഴിഞ്ഞും പരിശോധന തുടരുകയാണ്. ഇൻസ്പെക്ടർ എംവി ശ്രീദാസ്, എസ്ഐമാരായ രാധാകൃഷ്ണൻ, സന്തോഷ്, ജയചന്ദ്രൻ, റിജേഷ്, രമേശൻ, സിവിൽ പൊലിസ് ഓഫീസർമാരായ വിജേഷ്, ലിജിൻ, ശ്രീജിത്ത്, വിഎം പ്രദീപ്, ജയൻ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. സ്പോർടസ് കൗൺസിലിന്റെ പണ വിയോഗത്തിലെ അപാകതകൾ, സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ചകൾ, അനർഹരായ കായിക താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. 'ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്.

No comments