Breaking News

ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം നിർമ്മാണ കമ്മിറ്റി യോഗവും മാതൃസമിതി കസേര സമർപ്പണവും നടന്നു


ഇരിയ : ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം, താനത്തിങ്കാൽ തറവാട്, ചെരക്കര കൊയ്യ്മ, വാഴക്കോട്, മൊടഗ്രാമം, അഞ്ചാംവയൽ എന്നിവയുടെ നേതൃത്വത്തിൽ താനത്തിങ്കാൽ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം നിർമ്മാണ കമ്മിറ്റി യോഗവും മാതൃസമിതിയുടെ കസേര സമർപ്പണവും നടന്നു.

താനത്തിങ്കാൽ കുടുംബാംഗവും ദേവസ്ഥാനം പരിപാലകനുമായ രവി പൂതങ്ങാനം നിലവിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. എ. വേലായുധൻ കോടവലം യോഗം ഉദ്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പ്രേമരാജ് കാലിക്കടവ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ രാജൻ വട്ടക്കയം സ്വാഗതം പറഞ്ഞു.


നിർമ്മാണ കമ്മിറ്റി വർക്കിങ് ചെയർമാൻ പി.വി. സുരേഷ്, ട്രഷറർ ഷിബു മൂന്നാംമൈൽ, ദേവസ്ഥാനം കൊയ്മ ശശികുമാർ, രക്ഷാധികാരി നാരായണൻ നായർ കരിച്ചേരി, പ്രസിഡന്റ് രാമകൃഷ്ണൻ കരിച്ചേരി, സെക്രട്ടറി വിജയൻ കുന്നുമ്മൽ, ട്രഷറർ ബിനു കുന്നുമ്മൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ലത, സെക്രട്ടറി ശ്രീമതി ജ്യോതി, ട്രഷറർ ശ്രീമതി ബാലാമണി എന്നിവർ ആശംസകൾ നേർന്നു.

ദേവസ്ഥാനം ജോയിന്റ് സെക്രട്ടറി സുനി മുല്ലച്ചേരി നന്ദി രേഖപ്പെടുത്തി.

No comments