Breaking News

എംബിബിഎസ് നേടിയവർക്ക് കാലിച്ചാമരത്ത് വ്യാപാരികളുടെ അനുമോദനം


കരിന്തളം: എംബിബിഎസ് ഉന്നത വിജയം നേടിയ ഡോ: ആര്യ എസ് രാജ്, ഡോ: പി ഗോപിക എന്നിവരെ വ്യാപാരി വ്യവസായി സമിതി കാലിച്ചാമരം യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉപഹാരം നൽകി.ഏരിയ സെക്രട്ടറി ഉദയൻ പാലായി ,വായനശാല പ്രസിഡന്റ് വി മധുസൂദനൻ,വസന്തൻ മാസ്റ്റർ,വ്യാപാരി കൂട്ടായ്മ പ്രസിഡന്റ് സതീശൻ,ഓട്ടോ തൊഴിലാളി യൂണിയൻ മെമ്പർ രാജേന്ദ്രൻ,എന്നിവർ സംസാരിച്ചു,വ്യാപാരി വ്യവസായ സമിതി സെക്രട്ടറി ബിജു അച്ചൂസ് സ്വാഗതം പറഞ്ഞു .പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.ട്രഷറർ ടി പി കുഞ്ഞികണ്ണൻ നന്ദി രേഖപ്പെടുത്തി.

No comments