ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിലും അക്രമിച്ചതിലും പ്രതിഷേധിച്ച് സിപിഐ എം നീലേശ്വരം ഏരിയാ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി
നീലേശ്വരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന സമരത്തിൽ സി പി ഐ (എം) നേതാക്കളെയും ഡിവൈഎഫ്ഐ എസ് എഫ് ഐ ഉൾപ്പെടെയുള ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിലും അക്രമിച്ചതിലും പ്രതിഷേധിച്ച് സിപിഐ എം നീലേശ്വരം ഏരിയാ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. കോൺവെന്റ ജംഗ്ഷൻ പരിസരത്ത് നടന്ന പൊതുയാഗം സി പി ഐ (എം) ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉൽ ഘാടനം ചെയ്തു. പാറക്കോൽ രാജൻ അധ്യക്ഷനായി. പി.പി.മുഹമ്മദ് റാഫി.കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചുഏരിയാ സെക്രട്ടറി എം 'രാജൻ സ്വാഗതം പറഞു . ബസാർ കേന്ദ്രീകരിച്ച് പ്രകടനം നടന്നു
No comments