Breaking News

'ജില്ലയിലെ അക്രമത്തിന് പിന്നിൽ അഴിമതി മറച്ചുവെക്കാനുള്ള അജണ്ട'; ഡിവൈഎഫ്ഐക്കെതിരെ സന്ദീപ് വാര്യർ



തൃക്കരിപ്പൂർ : കായികമന്ത്രി ഒ ജെ ജനീഷിനെതിരെ കാസർകോട് ജില്ലയിൽ നടന്ന പ്രതിഷേധത്തിനും അക്രമത്തിനും പിന്നിൽ മറ്റൊരു അജണ്ടയുണ്ടെന്ന് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. കായിക വകുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരായ അഴിമതി ആരോപണം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രിക്കെതിരായ അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
തൃക്കരിപ്പൂർ നടക്കാവിൽ മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ് വാര്യർ. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും വാഹനം തടയുകയും ചെയ്തപ്പോൾ, യുഡിഎഫ് പ്രവർത്തകരാണ് മന്ത്രിക്ക് സംരക്ഷണമൊരുക്കി പരിപാടി നടക്കുന്ന ഹാളിലേക്ക് എത്തിച്ചത്.


'കോടികളുടെ അഴിമതി മറച്ചുവെക്കാൻ അജണ്ട

നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ ബോധപൂർവം മറ്റൊരു അജണ്ടയിലേക്ക് കാര്യങ്ങൾ മാറ്റുന്നതെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. അഴിമതി ആരോപണത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്കു നേരെയാണ് അക്രമമുണ്ടായത്. മന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്തുന്ന തരത്തിൽ ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മണ്ഡലത്തിൽ മന്ത്രി ഔദ്യോഗിക പരിപാടിക്കെത്തുമ്പോൾ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

No comments