അഭിമാന താരമായി അഭിന; ഭൂട്ടാനില്‍ ലങ്കാടി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച എം.അഭിനയ്ക്ക് കോളേജില്‍ ഊഷ്മള സ്വീകരണം
ചീമേനി: ഭൂട്ടാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ലങ്കാടി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ടീമിനെ നയിച്ച് വിജയകിരീടം ചൂടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചീമേനി കോളേജ് ഓഫ് എന്‍ജിനീയറിങ് തൃക്കരിപ്പൂരിലെ വിദ്യാര്‍ത്ഥിനി എം. അഭിനയ്ക്ക് നാടിന്റെയും കലാലയത്തിന്റെയും ആദരം.
കോളേജില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. നവീന എ.കെ. അഭിനയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (CAPE) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ് തൃക്കരിപ്പൂരിലെ നാലാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് എം. അഭിന.
ഇന്ത്യയുടെ പരമ്പരാഗത കായിക പൈതൃകവുമായി ബന്ധപ്പെട്ട ലങ്കാടി, വേഗതയും കായികക്ഷമതയും ചടുലതയും തന്ത്രപരമായ നീക്കങ്ങളും ഒരുപോലെ ആവശ്യപ്പെടുന്ന ആവേശകരമായ ടീം ഗെയിമാണ്. എതിരാളികളെ സ്പര്‍ശിച്ച് പുറത്താക്കാനും അതേസമയം സ്വന്തം ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും കളിക്കാര്‍ക്ക് മികച്ച ഏകോപനവും സമയോചിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും ആവശ്യമാണ്. ഇന്ത്യയുടെ തനത് കായിക ഇനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കുന്നതിനും ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ വലിയ പങ്കുവഹിക്കുന്നു.
ഇത്തരമൊരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തിന്റെ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് അഭിനയുടെ കായികജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ വിവിധ കായിക ഇനങ്ങളില്‍ മത്സരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുള്ള അഭിന, കായികമികവും നേതൃത്വപാടവവും ഒത്തുചേര്‍ന്ന നേട്ടത്തിലൂടെയാണ് സ്വന്തം കലാലയത്തിനും നാടിനും അഭിമാനമായി മാറിയത്.
പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിക്കുന്ന അഭിനയുടെ നേട്ടം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണ്. പ്രതിഭയും കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കി അന്താരാഷ്ട്ര കായികവേദിയില്‍ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് കോളേജിനും അഭിമാനകരമായ നേട്ടമാണ്.
കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കായികാധ്യാപകന്‍ രാകേഷ് കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നാരായണന്‍കുട്ടി, വിവിധ വകുപ്പ് മേധാവികളായ മഹേഷ് വി.വി., സുജിത് ഡി.കെ., ഷൈനി ടി.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

No comments