Breaking News

ചെർക്കള, ബേവിഞ്ചയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന വൈദ്യുതി വയറുകൾ മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ


കാസർകോട്: ചെർക്കള, ബേവിഞ്ചയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന വൈദ്യുതി വയറുകൾ മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബേക്കൽ, പള്ളിക്കര, തൊട്ടി, കിഴക്കേക്കരയിലെ രതീഷ് (36), ശ്രുതി നിവാസിൽ കരുണാകരൻ (64) എന്നിവരെയാണ് വിദ്യാനഗർ എസ് ഐ വിജയൻ മേലത്തും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. സെപ്തംബർ 17ന് രാത്രി പത്തു മണിക്കും 18ന് രാവിലെ 7.45മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവർച്ച. ബേവിഞ്ചയിൽ എം ടി അബ്ദുൽ കബീർ എന്നയാൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. ബൈക്കിൽ പ്രസ്തുത വീട്ടിൽ എത്തിയ മോഷ്ടാക്കൾ വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറുകൾ ക്രതിക കൊണ്ട് മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷനും വിവിധ സ്ഥലങ്ങളിലെ ഗുജിരി ഷോപ്പുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾ മരപ്പണിക്കാരാണ്. പ്രസ്തുത ജോലിക്കു പോകുന്ന സ്ഥലങ്ങളിലെ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംഘം സമാന രീതിയിൽ വിവിധ സ്ഥലങ്ങളിൽ കവർച്ച
നടത്തിയിട്ടുണ്ടെന്നും പാലക്കുന്ന് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നു സമാന രീതിയിൽ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

No comments