ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം ഒക്ടോബർ 10 ന്
പരപ്പ : ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം 2026 ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പരപ്പയിൽ ഉദ്ഘാടനം ചെയ്യപ്പെടും. കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. വൈകുന്നേരം 3:00 മണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 2027 സെപ്റ്റംബർ മാസം വരെ 12 മാസങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട് പരപ്പയിൽ വെച്ച് ഉദ്ഘാടനവും ബിരിക്കുളത്ത് സമാപനവും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതൃത്വങ്ങളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും
No comments