Breaking News

ഗാന്ധിജയന്തി ദിനത്തിൽ പനത്തടി എട്ടാം വാർഡിൽ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ എം. ഷിബു ഉദ്ഘാടനം ചെയ്തു


പാണത്തൂർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ വിവിധ schoolകേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പാണത്തൂർ അങ്കണവാടി, പാറക്കടവ് അങ്കണവാടി, നെല്ലിക്കുന്ന് സാമൂഹ്യ പഠനമുറി, പാറക്കടവ് സാമൂഹ്യ പഠനമുറി എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം. ഷിബു നിർവഹിച്ചു.

അങ്കണവാടി വർക്കർ ഓമന, ഹെൽപ്പർമാരായ രോഹിണി, ശ്യാമള, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർമാരായ ശാലിനി, ശ്രുതി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ച് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായിരുന്നു പ്രവർത്തനം.

No comments