കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ) ദേവീക്ഷേത്രം നവരാത്രി ആഘോഷം ; നോട്ടീസ് പ്രകാശനം ചെയ്തു
വെള്ളരിക്കുണ്ട് : കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ) ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ബീനാ ഗോൾഡ് ചെയർമാൻ വിജയൻ നിർവ്വഹിച്ചു. പുത്തൂർ കാനറാ ബാങ്ക് മാനേജർ ശിവനന്ദ ആദ്യപ്രതി ഏറ്റുവാങ്ങി.
ക്ഷേത്രം പ്രസിഡന്റ് പി.ടി നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മധു എസ്. നായർ സ്വാഗതം പറഞ്ഞു. ടി വി . ബാലകൃഷ്ണൻ , പുഴക്കര കുഞ്ഞികണ്ണൻ നായർ , ടി. പി. രാഘവൻ, മാതൃവേദി പ്രസിഡന്റ് ഇന്ദിരാദേവി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച്
മേൽശാന്തി ശ്രീ. ഗണേഷ് ഭട്ട് മാതൃവേദിക്കുള്ള ആദ്യ ഫണ്ട് കൈമാറി. മാതൃവേദി സെക്രട്ടറി ശൈലജ ബാബു നന്ദി രേഖപ്പെടുത്തി.
No comments