Breaking News

കാരുണ്യസ്പർശം കുടുംബസഹായം: ജോസ് മാത്യുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (AKRRDA)യുടെ കാരുണ്യസ്പർശം കുടുംബസഹായ വിതരണ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ (എക്സ് എം.എൽ.എ.) ഉദ്ഘാടനം ചെയ്തു.

വെള്ളരിക്കുണ്ട് താലൂക്കിൽ കോടോത്ത് റേഷൻ കട നടത്തിയിരുന്ന ജോസ് മാത്യുവിന്റെ കുടുംബത്തിന് സംഘടനയുടെ കാരുണ്യസ്പർശം പദ്ധതിയിൽ അനുവദിച്ച 5 ലക്ഷം രൂപ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ കുടുംബത്തിന് കൈമാറി.

വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ AKRRDA സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദലി ‘കാരുണ്യസ്പർശം പദ്ധതിയും റേഷൻ വ്യാപാരികളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് സജീവ് പാത്തിക്കര അധ്യക്ഷത വഹിച്ചു.

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ ശകുന്തള, സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ പി.കെ. അബ്ദുറഹ്മാൻ, എ. നടരാജൻ, ശങ്കർ ബെള്ളിഗെ, ജില്ലാ പ്രസിഡന്റ് സതീശൻ ഇടവേലി, ജില്ലാ ജനറൽ സെക്രട്ടറി കെ. ശശിധരൻ തൃക്കരിപ്പൂർ, ലോഹിതാക്ഷൻ, സുരേശൻ മേലക്കോട്, രാജേന്ദ്രൻ, അബ്ദുൽ ഗഫൂർ, ബാലകൃഷ്ണ ബല്ലാൾ, പ്രദീപ് മാടക്കൽ, പ്രമോദ് മങ്കയം, ബാലകൃഷ്ണൻ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

താലൂക്ക് സെക്രട്ടറി ഇ.എൻ. ഹരിദാസ് സ്വാഗതവും ശശിധരൻ പെരിയങ്ങാനം നന്ദിയും രേഖപ്പെടുത്തി.

No comments