ഭൂമിയുടെ ന്യായവില കുറക്കണം: കേരള കോൺഗ്രസ് കേരള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില സാധാരണക്കാരെ ദുരിതത്തിലാക്കുന്നതും റിയൽ എസ്റ്റേറ്റ്-നിർമ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ന്യായവില അടിയന്തരമായി പുനഃപരിശോധിച്ച് കുറവ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവിൽ വിപണിമൂല്യത്തേക്കാൾ പലമടങ്ങ് ഉയർന്ന തുകയാണ് പലയിടങ്ങളിലും ന്യായവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് കാരണം ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും വൻ തുക സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടിവരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയും, മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി കൈവശമുള്ള ഭൂമി വിൽക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളെയും ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ന്യായവിലയിലെ ഭീമമായ വർദ്ധനവ് കാരണം ഭൂമിയുടെ ക്രയവിക്രയങ്ങൾ വലിയ തോതിൽ നിലച്ചിരിക്കുകയാണ്. സാധാരണക്കാർ രജിസ്ട്രേഷൻ ഓഫീസുകളിലേക്ക് എത്താത്ത സാഹചര്യം സർക്കാർ ഖജനാവിലേക്കുള്ള വരുമാനത്തെപ്പോലും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ന്യായവില പ്രായോഗികമായ രീതിയിൽ കുറയ്ക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
യോഗം പാർട്ടി ജില്ലാ പ്രസിഡണ്ട് ജേറ്റോജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. സാലു അധ്യക്ഷത വഹിച്ചു.
പ്രിൻസ് ജോസഫ്, അഡ്വ:നിസം ഫലാഖ് ,സക്കറിയാസ് വടാന,ജോസ് തേക്കും കാട്ടിൽ ,ഷൈജു ബിരിക്കുളം.ബെന്നി വി . സി .അടുക്കം, ആൻറണി കോളിച്ചാൽ എന്നിവർ സംസാരിച്ചു
ജോസ് ചിത്രക്കുഴി നന്ദിയും സെബാസ്റ്റ്യൻ മണ്ണാർക്കുളം .നന്ദിയും പറഞ്ഞു.
No comments