ബൈക്ക് അ പകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിക്കോൽ പഞ്ചായത്ത് ക്ലർക്ക് മരിച്ചു
കുറ്റിക്കോൽ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിക്കോൽ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. കഴിഞ്ഞ മാസം 21ന് കൊല്ലത്തുവെച്ചുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന 28കാരൻ അലക്സ് ജോൺസനാണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കുറ്റിക്കോൽ പഞ്ചായത്തിൽ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു.
അപകടത്തെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
No comments