വരക്കാട് അപകടഭീഷണിയായി ട്രാൻസ്ഫോർമറും സുരക്ഷാഭിത്തിയുടെ അഭാവവും ; സുരക്ഷാ നടപടികൾ വൈകുന്നു
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ 13 ആം വാർഡിൽ വരക്കാട് –പറമ്പ റോഡിൽ കിണർ ഡ്രില്ലിംഗ് ലോറി നിയന്ത്രണം വിട്ട് വരക്കാട് ജംഗ്ഷനിൽ
വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. വീടിന് സമീപത്തെ ട്രാൻസ്ഫോർമറും വൈദ്യുത ലൈനുകളും ഉയർത്തുന്ന അപകടഭീഷണിക്കൊപ്പം സുരക്ഷാഭിത്തിയുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും അഭാവവും ആശങ്കയാകുന്നു.
കുത്തനെയുള്ള വരക്കാട്–പറമ്പ റോഡും ഓടയംചാൽ–ചെറുപുഴ റോഡിന്റെ വശങ്ങളിൽ സുരക്ഷാസംവിധാനങ്ങളില്ലാത്തതും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി, കാസർകോട് കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എൻജിനീയർ, വെസ്റ്റ് എളേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് കത്തയച്ചു.
മൂന്ന് മാസം മുമ്പ് പഞ്ചായത്ത്, കെ.എസ്.ഇ.ബി., കെ.ആർ.എഫ്.ബി. അധികൃതർ സംയുക്തമായി സ്ഥലത്തെത്തി അപകടഭീഷണി ഒഴിവാക്കുന്നതിനായി സുരക്ഷാഭിത്തി നിർമിക്കാനും ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാനും ഇടപെടൽ നടത്തിയിരുന്നു. എന്നാൽ, ഇതിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാഭിത്തി നിർമിക്കുക, ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുക, റോഡിന്റെ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

No comments