മുന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് മുന്‍ കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടറായ മോഹനന്‍ നായര്‍ (50) എന്നയാളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളികെ ബള്ളുരു തെക്കമജലു സ്വദേശിയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ കൃഷിയിടത്തിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്. ഈശ്വര നായരുടെയും ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: ദേവപ്പ, ദിവാകര, അശോകന്‍.
No comments