Breaking News

ഗാന്ധിജയന്തി ദിനത്തിൽ സ്പെഷ്യൽ ഗ്രാമസഭയും ശുചീകരണവും സംഘടിപ്പിച്ചു

പാണത്തൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ 5, 6, 7, 8, 10 വാർഡുകളെ സംയോജിപ്പിച്ച് VBG RAM G സ്പെഷ്യൽ ഗ്രാമസഭ, കയ്യോട് കൈ ശുചീകരണ പ്രവർത്തനം, ഓപ്പറേഷൻ തൂഫാൻ ഫേസ് 2 എന്നിവ സംഘടിപ്പിച്ചു.

പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത് ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ എം. ഷിബു അധ്യക്ഷത വഹിച്ചു.

VBG RAM G ഓവർസിയർ നീനു തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജെ.എച്ച്.ഐ സുജ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഞ്ചാം വാർഡ് മെമ്പർ റീന തോമസ്, ഏഴാം വാർഡ് മെമ്പർ ഭവ്യ പി. എസ്. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പൊതുപ്രവർത്തകരായ ജോണി തോലംപുഴ, ബാബു പാറയിൽ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ കെ. സ്വാഗതവും ആറാം വാർഡ് മെമ്പർ പ്രസീത റാണി നന്ദിയും രേഖപ്പെടുത്തി.

No comments