പോഷൺ മാ 2026 ; പോഷകാഹാര ബോധവൽക്കരണവും പ്രദർശനവും നടത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് അനു പി.വി. ഉദ്ഘാടനം ചെയ്തു
ഭീമനടി : സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പരപ്പ ഐ.സി.ഡി.എസ് വെസ്റ്റ് എളേരി സെക്ടറിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
2026 പോഷൺ മാഹിന്റെ ഭാഗമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു പി.വി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജനാർദ്ദനൻ കെ., രോഹിണി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശംസകൾ നേർന്നു.
മെഡിക്കൽ ഓഫീസർ സൂര്യയും ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്യും ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ എൻ.ആർ. സ്വാഗതവും അങ്കണവാടി വർക്കർ ഗിരിജ നന്ദിയും രേഖപ്പെടുത്തി.
വത്സല ഇ.കെ. പോഷകാഹാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധതരം പോഷകാഹാര വിഭവങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.
No comments