Breaking News

മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ടെ എം സുധാകരൻ (72 ) നിര്യാതനായി

നീലേശ്വരം: മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ടെ എം സുധാകരൻ (72 ) നിര്യാതനായി അസുഖബാധിതനായി കാസർകോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജന്മഭൂമി ലേഖകനായിരുന്ന സുധാകരൻ നീലേശ്വരം പ്രസ് ഫോറം ഫോറം സെക്രട്ടറിയായിരുന്നു. മരച്ചന്റ്സ് യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, നീലേശ്വരം മർച്ചന്റ്സ്‌വെൽ ഫെയർ സൊസൈറ്റി സ്ഥാപക സെക്രട്ടറി, പടന്നക്കാട് നെഹ്റു കോളേജ് ചീഫ് സ്റ്റുഡന്റ് എഡിറ്റർ, പാലക്കാട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ റാണി( റിട്ട.ഹെഡ്മിസ്ട്രസ് എസ്.എൻ.എ. യുപി സ്കൂൾ (പടന്നക്കാട് ).മക്കൾ: ഡോ. ജിതിഷ( യു.കെ), ഡോ. ഗാർഗി (ആർക്കിടെക്റ്റ് യു.കെ), മരുമക്കൾ: ബിജു രാം( സോഫ്റ്റ് വെയർ എഞ്ചിനീയർ യു. കെ ), പ്രജോഷ് ( ബിസിനസ് ഖത്തർ). സഹോദരങ്ങൾ: അമ്പാടിക്കുഞ്ഞി, കല്യാണി , ജാനകി , പരേതരായ പൊക്കൻ , ദാമോദരൻ.

No comments