യുവാവ് വീടിന് സമീപത്തെ കിണറിൽ മരിച്ച നിലയിൽ
കാഞ്ഞങ്ങാട് : യുവാവിനെ വീടിന് സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെ 7.30 മണിയോടെ വീടിന് പിറക് വശത്തെ കിണറിൽ വീണ നിലയിൽ കണ്ട് പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ചിത്താരി മുക്കൂട് കൃഷ്ണപിള്ള നഗറിലെ നാഗവളപ്പിൽ നാരായണൻറെ മകൻ എൻ. ശരത്ത് 34 ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

No comments