ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'മാറുന്ന മലയാള ഭാഷ' എന്ന വിഷയത്തിൽ സെമിനാർ നടത്തി
പരപ്പ : ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നടത്തിയ സെമിനാർ മാറുന്ന മലയാള ഭാഷ ഗ്രാമ പഞ്ചായത്തംഗം ടി.എൻ ബാബു ഉദ്ഘാടനം ചെയ്തു. എം.കെ. സതീഷ് പ്രഭാഷണം നടത്തി. ഷെജിനി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുരേശൻ , ബിന്ദുലേഖ, മഞ്ജുഷ കെ.വി ,സുനിത പി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും ദിവ്യ എൻ പി നന്ദിയും രേഖപ്പെടുത്തി.

No comments