Breaking News

കാസർകോട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസമായ പെൺകുഞ്ഞ് മരിച്ചു

കാസർകോട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസമായ പെൺകുഞ്ഞ് മരിച്ചു. ബേക്കൽ, കുന്നിൽ ഖിള്രിയ നഗറിലെ കെ.എ മുർതാസയുടെ മകളാണ് മരിച്ചത്. ഇന്ന് (തിങ്കൾ) രാവിലെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മുലപ്പാലും ഗ്യാസും തൊണ്ടയിൽ കുരുങ്ങിയതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

No comments