കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു
കുമ്പള: കട്ടത്തടുക്ക എകെജി നഗറിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു. മൊഗ്രാൽ കടവത്തെ ബിവി അബ്ദുൽ കരീം(39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ എകെജി നഗറിൽ വച്ച് പന്നിയിടിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസിയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിര്യാണത്തിൽ സിറ്റിസൺ ക്ലബ്ബ് മൊഗ്രാൽ കടവത്ത്, മൊഗ്രാൽ ദേശീയവേദി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ അനുശോചിച്ചു. മൊഗ്രാൽ കടവത്തെ ബിവി ഹൗസിലെ പരേതരായ സൈനുദ്ദീൻ മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. സഫിയ മണിയമ്പാറയാണ് ഭാര്യ. ബി.വി അബ്ദുൽ ഹമീദ് മൗലവി, ബിവിഎ ബഷീർ, അബ്ദുസ്സലാം ദാരിമി, ബിഎൻഎ ഖാദർ, അബ്ദുൽ ഗഫൂർ ഹനീഫി, നഫീസത്ത് മിസ്രിയ എന്നിവർ സഹോദരങ്ങളാണ്.

No comments