Breaking News

ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ ബദിയടുക്ക റൂട്ടിലോടുന്ന ദുർഗ ഗണേഷ് ബസിലെ ജീവനക്കാരാണ് രക്ഷകരായെത്തിയത്...


കാസർഗോഡ് : ബസിൽ കുഴഞ്ഞുവീണ മധ്യവയസ്കനെ സമയോചിതമയ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ മാതൃകയായി. കാസറഗോഡ് - ബദിയടുക്ക റൂട്ടിലോടുന്ന ദുർഗ ഗണേഷ് ബസിലെ ജീവനക്കാരാണ് രക്ഷകരായെത്തിയത്.

ചെർക്കളയിൽ നിന്നും യാത്ര തുടരുമ്പോഴാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ബോധരഹിതനായതിനെ തുടർന്ന് ഉടനെ ബസ് നിർത്തി ജീവനക്കാരും മറ്റു യാത്രക്കാരും പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. നിറയെ യാത്രക്കാരുള്ള അതേ ബസിൽ തന്നെ ആശുപത്രിയിലെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ മറ്റൊരു വാഹനത്തിൽ വേഗത്തിൽ ആസ്റ്റർ മിംസിൽ എത്തിക്കുകയായിരുന്നു. ബസിലെ ജീവനക്കാരിലൊരാളും യാത്രക്കാരനോടൊപ്പം ഹോസ്പിറ്റലിൽ അനുഗമിച്ചു. ആശുപത്രിയിലെത്തിയ യാത്രക്കാരൻ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രിവൃത്തം അറിയിച്ചു

No comments