യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്: കാസർകോട്, ലൈറ്റ് ഹൗസ് കടപ്പുറത്തെ ഗംഗാനഗറിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ പ്രവാസിയും ഇപ്പോൾ നെല്ലിക്കുന്നിൽ വെൽഡിംഗ് തൊഴിലാളിയായ വി. വികേഷ് (28) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു (ചൊവ്വ) രാവിലെ ഏറെ നേരം കഴിഞ്ഞും ഉണരാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വേലായുധൻ -വാരിജാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വാണിശ്രീ, ഗണേശ്. വീണ്ടും ഗൾഫിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ലോകേഷ് ജീവനൊടുക്കിയത്.

No comments