മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കൽ സബ്ബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കലവറ നിറക്കൽ വിളംബര ഘോഷയാത്ര നടന്നു
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 4-ന് രാവിലെ 11 മണിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും. സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സോവനീർ പ്രകാശനം നിർവ്വഹിക്കും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് മാസ്റ്റർ ശ്രീപദ് യാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
ആർ.ഡി.ഡി. എ.കെ. വിനോദ് കുമാർ ആമുഖപ്രഭാഷണം നടത്തും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ലത, പി.വി. അനു, മേഴ്‌സി മാണി, എം. രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, പി.ടി.എ. പ്രസിഡന്റ് എൻ.വി. പ്രമോദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ് എം. ജോർജ്ജ് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ നേരും.

No comments