Breaking News

ഈസ്റ്റ്‌ എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചു


സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപം കൊടുത്ത യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ യൂണിറ്റ് ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ നിലവിൽ വന്നു. പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന ആക്ഷൻ ഫോഴ്സ് രൂപീകരണ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി ടോം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജെയിംസ് പന്തമ്മാക്കൽ അദ്ധ്യക്ഷനായി. പ്രകൃതി ദുരന്തങ്ങളിൽ സമാന്തര റെസ്ക്യൂ ടീമായി പ്രവർത്തിക്കുന്നതിനായാണ് സന്നദ്ധ മനോഭാവമുള്ള യുവാക്കളെ മാത്രം ഉൾപ്പെടുത്തി യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുന്നത്. ഇവർക്ക് യുവജനക്ഷേമ ബോർഡ്‌ പ്രത്യേക പരിശീലനം നൽകും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങി ഏത് പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ പ്രാപ്തമാക്കുന്ന രീതിയിൽ യൂത്ത് ഫോഴ്സ് അംഗങ്ങളെ പ്രാപ്തമാക്കുന്ന രീതിയിലുള്ള ട്രെയിനിങ് വരും ദിവസങ്ങളിൽ തന്നെ ഇവർക്ക് ലഭ്യമാക്കും.

ചടങ്ങിൽ ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് കെ, പരപ്പ യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലിൻസികുട്ടി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ യൂത്ത് കോർഡിനേറ്റർ ജോസഫ് അടിച്ചിലമാക്കൽ സ്വാഗതം പറഞ്ഞു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌, ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച യൂത്ത് ആക്ഷൻ ഫോഴ്സ് വളണ്ടിയർ പരീശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസീത രാജൻ നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ പ്രസീത, പഞ്ചായത്ത്‌ കുടുംബശ്രീ ചെയർപേഴ്സൺ കെ.പി ലക്ഷ്മി, കോഡിനേറ്റർ സുരേഷ് വയമ്പ്, പഞ്ചായത്ത്‌ കോഡിനേറ്റർ അഖിൽ പ്ലാച്ചിക്കര എന്നിവർ പങ്കെടുത്തു.

No comments