Breaking News

എണ്ണപ്പാറയിൽ അപൂർവ്വ ഇനം ചിത്രശലഭത്തെ കണ്ടെത്തി


വിദേശരാജ്യങ്ങളിൽ രാത്രിയിൽ മാത്രം കാണപ്പെടുന്ന ലൂണർമോത്ത് എന്ന നിശാശലഭമാണിത്
രാത്രി കാലങ്ങളിൽ മാത്രം പാറി നടക്കുകയും പകൽ അനങ്ങാതെ ഇരിക്കുകയും ചെയ്യുന്ന ലൂണർമോത്ത് എന്ന അപൂർവ്വ ഇനം നിശാശലഭമാണ് ഇതെന്ന് ചിത്രശലഭങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്ന ടി.ജി വിമൽകുമാർ, മോനിച്ചൻ തോമസ് എന്നിവർ അറിയിച്ചു. ആക്ടിയാസ് ലൂണ എന്നതാണ് ശാസ്ത്രീയ നാമം. ഇതിൻ്റെ ചികറുകൾ നിവർത്തിയാൽ 4.5 ഇഞ്ച് വരെ വിസ്താരമുണ്ടാകും. വടക്കെ അമേരിക്ക, യു.എസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ നിശാശലമാണ് ലൂണമോത്ത് അഥവാ അമ്പിളിക്കണ്ണൻ

എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് പരിസരത്ത് നിന്നും രഞ്ജിത്ത് ആണ് ശലഭത്തിൻ്റെ ഫോട്ടോ പകർത്തിയത്

No comments