Breaking News

കർഷകന് ഇനി ഇടനിലക്കാരില്ലാതെ സ്വന്തം കാർഷികോല്പന്നങ്ങൾ വിൽപന നടത്താം



സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്ത സുഭിക്ഷ കെ.എസ്.ഡി ആപ് ഉപയോഗിച്ച് കർഷകന് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാം.ഇന്ന് ഉച്ചയ്ക്ക് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു കളക്ടറുടെ ക്യാമ്പ് ഹൗസിൽ വിളഞ്ഞ പപ്പായ ആപ്പ് ഉപയോഗിച്ച് വിൽപന നടത്തിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക .സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ഭരണ സംവിധാനം കർഷകർക്കു വേണ്ടി ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് മൊബൈൽ ആപ് ഒരുക്കുന്നത്

No comments