Breaking News

മൊറട്ടോറിയം: പലിശയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍


മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇടപെടല്‍ സമ്പദ് വ്യവസ്ഥക്കും ബേങ്കിങ് മേഖലക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

മൊറട്ടോറിയം കാലയളവില്‍ 2 കോടി രൂപ വരെയുള്ള വായ്പയുടെ പിഴപലിശ ഒഴിവാക്കാമെന്നു കേന്ദ്രം സുപ്രീം കോടതിയില്‍ നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നു നിര്‍ദേശിച്ച കോടതി ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.



No comments