സ്വകാര്യ ആശുപത്രികൾ 10% ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി
സ്വകാര്യ ആശുപത്രികൾ കുറഞ്ഞതു പത്തു ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ബെഡ്, ഐസിയു വെന്റിലേറ്റർ എന്നീ സൗകര്യങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തും. ആവശ്യമായ അധിക സംവിധാനങ്ങൾ ഒരുക്കുന്നതിലേക്കു സർക്കാർ കടക്കുകയാണ്.ഓരോ ദിവസവും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എത്ര ബെഡ്, ഐസിയു വെന്റിലേറ്റർ ഒഴിഞ്ഞു കിടപ്പുണ്ടെന്ന കണക്കു ശേഖരിക്കും. ഇതു സർക്കാർ സംവിധാനത്തിൽ പ്രദർശിപ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു സർക്കാരിനു കൂടുതൽ തയാറെടുപ്പു നടത്താം. സ്വകാര്യ ആശുപത്രികൾ ഇതു സംബന്ധിച്ച കണക്കുകൾ എല്ലാ ദിവസവും ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.

No comments