Breaking News

ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ച് വിടണം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട്




കാഞ്ഞങ്ങാട് : ജില്ലാ സ്പോർട്സ് കാൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ച് വിടണമെന്ന് അന്വേഷണ റിപോർട്ട്. ജില്ലാ സ്പോർട്സ് കാൺസിലിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ‌്പോർട‌്സ‌് കൗസൺസിൽ നിയോഗിച്ച മൂന്നംഗ സമിതി അന്വേഷിച്ച‌് സമർപ്പിച്ച റിപ്പോർട്ടിലാണ‌് ശുപാർശ. അസോസിയേഷന്റെ കീഴിൽ 18 കളരികൾ പ്രവർത്തിക്കുന്നുണ്ടെന്ന രേഖ കാൺസിലിന് നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷൻ നേരിട്ട് നടത്തിയ പരിശോധനയിലാണ് 3 കളരികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് മനസിലായത്. ഒട്ടുമിക്ക സ്ഥലങ്ങളിലും നാളിതുവരെയായി ആ പ്രദേശത്ത് അത്തരത്തിലൊരു കളരിസംഘം പ്രവർത്തിച്ചിട്ടേയില്ല .




മലയോരത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന ഏതാനും ചില കളരിസംഘങ്ങളെകുറിച്ച് അതാത് നാട്ടിലുള്ള ആളുകൾക്ക് പോലും പരിചയമില്ല. ഇത്തരം നാഥനില്ലാ കളരികൾ നടത്തുന്ന കളരിപ്പയറ്റ് അസോസിയേഷൻ സെന്റ് തോമസ് എൽ. പി. സ്കൂൾ ചിറ്റാരിക്കാലിൽ വെച്ച് നടത്തിയ ജില്ലാതല മത്സരത്തിനും കൗൺസിലിന്റെ അംഗീകാരം ഉങ്ങായിരുന്നില്ല. ജില്ലയിൽ 26 സജീവ കളരികൾ ഉണ്ടായിട്ടാണ് 3 കളരികളുമായി അസോസിയേഷൻ പ്രവർത്തിക്കുന്നത് എന്നതും 450 കളരി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം മത്സരിക്കാൻ അവസരം നൽകാത്തത് എന്നതും ഗുരുതര വീഴ്ചയായി അന്വേഷണ കമ്മറ്റി വിലയിരുത്തുന്നു.




സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ കണ്ടെത്തി. സംസ്ഥാന മനുഷ്യാവകാര കമ്മീഷനും കളരി വിദ്യാർത്ഥികൾക്ക് മത്സരിക്കാൻ അവസരം നൽകാത്തതിന് ജില്ലാ സ്പോർട്സ് കാൺസിലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളരിപ്പയറ്റ് അസോസിയേഷന്റെ തെറ്റായ നിലപാടുകൾ അർഹരായ കളരിവിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതിനാൽ നിലവിലെ അസോസിയേഷൻ പിരിച്ച് വിട്ട്കൊണ്ട് സംഘടന പുന:സംഘടിപ്പിക്കാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു

No comments