Breaking News

നവോദയ പ്രവേശനത്തിന് ഡിസംമ്പർ 29 വരെ അപേക്ഷിക്കാം


പെരിയ: ജവഹർ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ 2020 ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 29-ലേക്ക് മാറ്റി. ഒൻപതാം ക്ലാസിലേക്ക് 31 വരെ അപേക്ഷിക്കാം. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പഠിക്കുന്ന വിദ്യാലയത്തിൽനിന്നുള്ള യാതൊരു രേഖകളും ആവശ്യമില്ല. സ്വന്തമായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തുള്ള അക്ഷയകേന്ദ്ര, ജനസേവാകേന്ദ്ര എന്നിവിടങ്ങളിൽനിന്നോ വിദ്യാലയത്തിൽ നേരിട്ടെത്തിയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഫോൺ: 7379558287, 9447283109, 8943822335.

No comments