Breaking News

എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എടത്തോട് ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിച്ചു


എടത്തോട് : ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികത്തോടനുബന്‌ധിച്ച് കേരള ഗ്രന്ഥശാല സംഘത്തിന്റെ നിർദേശാനുസരണം എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജനകീയ വികസന വിഞ്‌ജാനോൽസവം 2021 സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ കെ ഭാസ്ക്കരൻ വിഷയം അവതരിപ്പിച്ചു. കെ. അച്ചുതൻ സ്വാഗതവും സാബു കെസി നന്ദിയും രേഖപ്പെടുത്തി.

No comments