Breaking News

എല്ലാ റേഷൻ കാർഡുടമകൾക്കും ഏപ്രിലിൽ വിഷു, ഈസ്‌റ്റർ കിറ്റ്


തിരുവനന്തപുരം: കോവിഡ്‌ കാലത്തെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌. കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – ഒരുകിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയർ –500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ –250 ഗ്രാം, വെളിച്ചെണ്ണ – 1/2 ലിറ്റർ, തേയില – 100 ഗ്രാം, മുളക്‌പൊടി – 100 ഗ്രാം, ആട്ട – ഒരു കിലോഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം മഞ്ഞൾപ്പൊടി – 100 ഗ്രാം, സോപ്പ്‌ – രണ്ട്‌ എണ്ണം, ഉപ്പ്‌ – 1 കിലോഗ്രാം, കടുക്‌/ ഉലുവ –100 ഗ്രാം.

No comments