Breaking News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; യാത്രക്കാരി പിടിയിൽ



കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിൻ സ്റ്റിക്ക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

സ്ഫോടക വസുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി. കസ്റ്റഡിയിലെടുത്തുന്ന ചോദ്യം ചെയ്യലിൽ കിണർ പണിക്കായാണ ്സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതെന്ന് ഇവർ സമ്മതിച്ചു.

ചെന്നൈയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവർ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാർട്ട്മെന്റിലെ സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

No comments