Breaking News

ജില്ലയിലെ 8989 ലൈഫ് വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ


കാസർകോട്‌: ലൈഫ് ഭവനപദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പിഎംഎവൈ- ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേനയുേം നിർമിച്ച ജില്ലയിൽ 8989 വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ.

സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ മൂന്ന് വർഷത്തെ ഇൻഷൂറൻസ് പ്രീമിയം സംസ്ഥാന സർക്കാർ ലൈഫ് മിഷൻ വഴി അടക്കും. തുടർന്ന് വരുന്ന വർഷങ്ങളിൽ ഗുണഭോക്താവിന് നേരിട്ട് പ്രീമിയം അടച്ച് ഇൻഷൂറൻസ് പുതുക്കാം. ഓരോ വീടിനും പരമാവധി നാലുലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കും. പ്രകൃതി ക്ഷോഭം, ലഹള, അക്രമം, റോഡ് റെയിൽ വാഹനങ്ങൾ, മൃഗങ്ങൾ, മറ്റ് ദുരന്തങ്ങൾ തുടങ്ങിയ നഷ്ടങ്ങൾക്കാണ് പരിരക്ഷ. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലൈഫ് ഗുണഭോക്തൃ യോഗം സംഘടിപ്പിച്ചു.

No comments