Breaking News

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജനകീയ ബോധവൽക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്


"vote for democracy, vote against Covid" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തെരെഞ്ഞെടുപ്പ്
കാലത്തെ കോവിഡ് വ്യാപനം തടയാൻ വ്യത്യസ്തമായ ബോധവൽക്കരണ വഴിയുമായി
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ബസ്റ്റാൻ്റുകളിലും
മറ്റും ജനങ്ങളോട് കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ശരിയുത്തരം
പറയുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നതിലൂടെ വ്യത്യസ്തമായ രീതിയിലൂടെ
സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് ശ്രമം.. ചെറുവത്തൂർ ബസ്റ്റാൻ്റിൽ നടന്ന
ആദ്യ പരിപാടിയിൽ 20 ഓളം പേരാണ് ഉത്തരം പറഞ്ഞ് സമ്മാനം നേടിയത്.
ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ നടന്ന
പരിപാടിക്ക് ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ,
PHN പി.വി.ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ടി.മോഹനൻ,
പി.വി.മഹേഷ് കുമാർ, രതീഷ്, ആശ വർക്കർ ബിന്ദു.എം, നവനീത് എന്നിവർ
നേതൃത്വം നൽകി.. ജില്ലയിൽ 5 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും
പ്രധാന കേന്ദ്രങ്ങളിൽ ഇത്തരം പ്രവർത്തനം സംഘടിപ്പിക്കാനാണ്
ആരോഗ്യവകുപ് ലക്ഷ്യമിടുന്നത്



Attachments area

No comments