Breaking News

മെമു : നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്


 

നീലേശ്വരം: മെമു ട്രെയിൻ അനുവദിക്കുന്നതിൽ കാസർഗോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ വിളിച്ചു ചേർത്ത ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് വിവിധ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. മാർച്ച് 21 ന് 3 മണിക്ക് തൈക്കടപ്പുറം അഴിത്തലയിൽ പ്രശസ്ത ചിത്രകാരൻ പ്രഭൻ നീലേശ്വരത്തിൻ്റെ നേതൃത്വത്തിൽ മെമു ട്രെയിനിൻ്റെ മൺ ശില്പം തീർക്കും.


ഡോ. വി.സുരേശൻ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുനിൽ രാജ് സ്വാഗതവും സി.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
സേതു ബങ്കളം, എ. വിനോദ് കുമാർ,
ഡോ.ടി.എം. സുരേന്ദ്രനാഥ്, കെ.വി. പ്രസാദ്, വിനോദ് അരമന, പത്മനാഭൻ മാങ്കുളം, ദീപേഷ് കുറുവാട്ട്, ഷീജ ഇ നായർ, പി. ഭാർഗ്ഗവൻ, ഷീനജ പ്രദീപ്, രജീഷ് കോറോത്ത്, സി.എം.രാജു, കെ. പത്മനാഭൻ , കെ.എം. വിനോദ് , കെ.എം. ഗോപാലകൃഷ്ണൻ, മനോജ് പള്ളിക്കര, കെ.വി.പ്രിയേഷ് കുമാർ, എ.വി.പത്മനാഭൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു.

No comments