മലയോരത്തിൻ്റെ മനസറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പിവി സുരേഷ്..
ഉച്ചയോടെ ഒടയംചാലിലെത്തിയ സ്ഥാനാർത്ഥി കോടോം-ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. പിന്നീട് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. ടൗണിലെ യാത്രക്കാരെയും ഓട്ടോഡ്രൈവർമാരെയും കണ്ടു. കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി റിട്ട സെക്രട്ടറി യു.കുഞ്ഞമ്പു നായരുടെ വീട്ടിലെത്തി വോട്ട് ചോദിച്ചു. പിന്നീട് മുതിർന്ന പാർട്ടി പ്രവർത്തകരെയും കണ്ടു. പിന്നീട് ചുള്ളിക്കരയിലെത്തി. മുതിർന്ന ജനപ്രതിനിധികളെയും നേതാക്കളെ കണ്ടു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. കരുണാകരൻ നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.ബാലചന്ദ്രൻ, എ. കുഞ്ഞിരാമൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
No comments