Breaking News

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങളും നിയമപരിരക്ഷയും; കിനാനൂർ കരിന്തളത്ത് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

കരിന്തളം: കിനാനൂർ കരിന്തളം കുടുംബശ്രീ പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങളും നിയമപരിരക്ഷയും എന്ന വിഷയത്തിൽ നിയമബോധവൽക്കരണ ക്ലാസ് നടത്തി.  സിഡിഎസ് ചെയർപേഴ്സൺ സെലിൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചൈൽഡ് വെൽഫയർ കമ്മറ്റിയംഗം  അഡ്വ.എം.ആർ ശിവപ്രസാദ് ക്ലാസെടുത്തു. സിഡിഎസ് കൺവീനർ സീന കെവി സ്വാഗതവും പി.ധന്യ നന്ദിയും പറഞ്ഞു.

No comments