രോഗ ലക്ഷണമുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കുന്നത് മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം: രോഗ ലക്ഷണമുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഡി എം ഒ അറിയിച്ചു. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുക്കുന്നത് ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങള്‍ ഭേദമാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
No comments