നൂറ്റിയാറാം വയസിലും വോട്ട് ചെയ്യാൻ ചാണമൂപ്പൻ റെഡി.. പരപ്പ പുലിയംകുളത്തെ വോട്ട് മുത്തച്ഛനെ സ്വീപ്പ് പ്രവർത്തകർ ആദരിച്ചു
പരപ്പ: 106 മത്തെ വയസ്സിലും ആവേശത്തോടെ വോട്ട് ചെയ്യുവാൻ തയ്യാറെടുക്കുകയാണ് പുലിയംകുളം നെല്ലിയറ കോളനിയിലെ ചാണമൂപ്പൻ . സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പുലിയംകുളം നെല്ലിയറ കോളനിയിലെ മുപ്പനായ ചാണയെ വോട്ടു മുത്തച്ഛനായി ആദരിച്ചത്. കോളനിയിൽ വെച്ച് നടത്തിയ ബോധവൽക്കരണ പരിപാടിയിൽ സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ കവിതാ റാണി രഞ്ജിത്ത് വോട്ട് മുത്തച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവിതത്തിലെ പിന്നിട്ട വഴികളിലെ
വോട്ടോർമകളും യാതനകളും കഷ്ടപ്പാടുകളും നിറഞ്ഞ ഭൂതകാലവും വാഹനങ്ങളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് അതിരാവിലെ വോട്ട് കേന്ദ്രത്തിൽ വോട്ട് ചെയ്യാനായി രണ്ട് ദിവസം മുന്നേ നടന്നു പോയ കഥകളും ചാണമൂപ്പൻ്റെ പൂർവ്വകാല സ്മരണകളിലൂടെ പങ്കുവെച്ചു.ഭാര്യ കൊറുമ്പി മൂന്ന് മക്കളാണ് പുതുതലമുറകൾക്ക് മുന്നിൽ വോട്ട് ചെയ്യാനുള്ള അനുഭവ സാക്ഷ്യങ്ങളും നല്ല സന്ദേശവുമാണ് വോട്ട് മുത്തച്ഛൻ പകർന്നു നൽകുന്നത് . കൂലിപ്പണിയും കന്നുകാലികളെ മേയ്കുന്നതുമായിരുന്നു ചാണമൂപ്പൻ്റെ തൊഴിൽ
തുടർന്ന് കോളനിയംഗങ്ങൾ മംഗലംകളിയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പരിപാടികളിൽ ഊരുമൂപ്പൻ സുന്ദരൻ.കെ. സ്വീപ്പ് പ്രവർത്തകരായ ധനലക്ഷ്മി എം.കെ, നിഷ നമ്പപൊയിൽ, ദീലീഷ് എ, സുബൈർ, വിനോദ് കുമാർ കെ. വിദ്യ വി, ആൻസ്, മോഹൻ ദാസ് വയലാം കുഴി ,ക്രിസ്റ്റി ,വിപിൻ, ഡി, രഞ്ജീഷ , സുന എസ് ചന്ദ്രൻ, ശാലിനി.പി. കൗസല്യ.വി തുടങ്ങിയവർ നേതൃത്വം നൽകി. വോട്ടുചെയ്യൂ.വോട്ട് ചെയ്യിക്കു, എൻ്റെ വോട്ട് എൻ്റെ അഭിമാനം ,ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ പ്രതിജ്ഞയും ചൊല്ലി. വോട്ട് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് പുലിയംകുളം നെല്ലിയറ കോളനിയിലെ നിവാസികൾ
No comments